


കറുത്ത ചെട്ടിച്ചികൾ
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
സാധാരണക്കാരന്റെ ജീവിതം എല്ലാവിധ വൈവിധ്യത്തോടു കൂടി ചിത്രീകരിക്കാ നാണ് ഇടശ്ശേരി എപ്പോഴും ശ്രമിച്ചുപോന്നത്. ഈ സാധാരണക്കാൻ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തനിക്കു പരിചമായ ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്ന പുരുഷനോ സ്ത്രീയോ ആണ്. ലോകത്തിലെമ്പാടും കാണുന്ന പരിവർത്തനവ്യഗ്രതയിൽ ഗ്രാമീണജീവിതത്തിനു വന്നുചേർന്ന വ്യതിയാനങ്ങളെ കവി ഉത്കണ്ഠയോടെ നോക്കികാണുന്നു. അതേസമയം ഗ്രാമീണമനസ്സാക്ഷിയുടെ അടിസ്ഥാനമായി കരുതാവുന്ന മിത്തുകളെ ഉയിർത്തെഴുന്നേൽപ്പിച്ച് അനുവാചക ഹൃദയത്തെ ഉദ്ബുദ്ധരാക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ആനുകാലികജീവിതത്തെയും ആദിമസംസ്കാരങ്ങളെയും സംയോജിപ്പിക്കുന്നതിൽ മറ്റൊരു കേരളീയകവിയും കാണിച്ചിട്ടില്ലാത്തത്ര കരവിരുത് ഇടശ്ശേരി പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് ഈ സമാഹാരത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ അറിയാം.
Author | ഇടശ്ശേരി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |