


പടക്കം
About this Book
ആചാരങ്ങളും വിശ്വാസങ്ങളും കൂടിച്ചേരുന്ന സ്ഥലികളെ മനോഹരമായി ആവിഷ്കരിക്കുകയാണ് വർഗീസ് അങ്കമാലി ചെയ്യുന്നത്. അത് പുറംലോകം കാണുന്ന, അനുഭവിക്കുന്ന, മനസ്സിലാക്കുന്ന ഒരു ഭൂമികയേയല്ല. ആ ജീവിതങ്ങളുടെ ഉള്ളിലേക്ക് ആഴത്തിൽ കടന്നുചെല്ലുകയും അവരോട് നിരന്തരം ഇടപെടുകയും ചെയ്യുന്ന ഒരാൾക്കു മാത്രം ആവിഷ്കരിക്കാൻ കഴിയുന്ന അനന്യത അതിനുണ്ട്. പുറമേ നിൽക്കുന്നവർക്ക് ഉട്ടോപ്യ എന്നു തോന്നുന്ന എന്നാൽ ഒരു ചെറുസമൂഹത്തിന്റെ യഥാർത്ഥമായ ജീവിതത്തെയാണ് ഈ കഥകൾ നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നത്. -അവതാരികയിൽ ബെന്യാമിൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചസമയത്തുത്തന്നെ ഏറെ ചർച്ചചെയ്യപ്പെട്ട കപ്പോൻ, സ്ലീവാമല, സേവ, പടക്കം,ദയ, 666 എന്നീ കഥകളുൾപ്പെടെ ചാവുനാടകത്തിലെ വിദൂഷകൻ, ലിഫ്റ്റും ഗോവണിയും, രക്ഷാടനം, ഉപ്പുപുരട്ടിയ മുറിവുകൾ എന്നിങ്ങനെ പത്തുകഥകൾ വർഗീസ് അങ്കമാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
Author | വർഗീസ് അങ്കമാലി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |