ഡ്രാക്കുളയുടെ അതിഥി
About this Book
ഞങ്ങൾ പുറത്തേക്കു വരുമ്പോൾ കുറേ ഓവുചാൽ എലികൾ -ഇപ്രാവശ്യം മനുഷ്യജീവികൾ- ഞങ്ങളുടെ അടുത്തേക്കു വന്നു. തങ്ങളിലൊരാൾ ഓവുചാലിലേക്കു പോയിട്ട് ഇനിയും തിരികെയെത്തിയിട്ടില്ലെന്ന് അവർ പോലീസിനോടു പറഞ്ഞു... അയാളെ അന്വേഷിക്കുവാനായി അവരെ സഹായിക്കണമെന്നവർ അഭ്യർത്ഥിച്ചു... ഓവുചാലിലൂടെ അധികദൂരം പോകുന്നതിനു മുൻപ് ഞങ്ങൾ കണ്ടു, എലികൾ തിന്നുതീർത്ത ഒരു മനുഷ്യന്റെ അസ്ഥികൂടം... അവൻ നല്ല പോരാട്ടം നടത്തിയിരിക്കണം.. പക്ഷേ, എലികൾ കുറേ അധികമുണ്ടായിരുന്നു. അവനു തടുക്കാവുന്നതിനുമപ്പുറം! നിത്യജീവിതത്തിലുണ്ടാകുന്ന ചെറിയൊരു വ്യതിയാനത്തിലൂടെ അരിച്ചുകയറുന്ന ഭീതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒൻപതു കഥകളുടെ സമാഹാരം. ഡ്രാക്കുളയുടെ ആദ്യ അദ്ധ്യായം ആകേണ്ടിയിരുന്ന ഡ്രാക്കുളയുടെ അതിഥി' എന്ന കഥ വെളിച്ചം കാണുന്നത് ഈ സമാഹാര ത്തിലൂടെയാണ്. മികച്ച വിവർത്തനത്തിനു കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുള്ള കെ.പി. ബാലചന്ദ്രന്റെ പരിഭാഷ.
| Author | ബ്രാം സ്റ്റോക്കർ |
| Language | Malayalam |
| Publisher | മാതൃഭൂമി ബുക്ക്സ് |
| Release Date | February 16, 2025 |