


എം.സുധാകരന്റെ തിരഞ്ഞെടുത്ത കഥകൾ
₹320.00
₹272.00
-15%
In Stock (10 available)
1
About this Book
അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും അപഗ്രഥിക്കുവാനുമാണ് സുധാകരൻ ശ്രമിക്കുന്നത്. അതുകൊണ്ട് കഥകൾ ഇടയ്ക്ക് ചോദ്യങ്ങളായി ത്തീരുന്നു. സമാനഹൃദയരുമായുള്ള സംവാദങ്ങളായും ചിലപ്പോൾ മാറുന്നു. -എം.ടി. വാസുദേവൻ നായർ മഹാവ്യഥകളും ഉന്മാദങ്ങളും രതിയും പകയും സ്നേഹവും മരണഭയവുമെല്ലാം തുറന്നിടുന്ന ഏതേതു വഴികളിലൂടെ സഞ്ചരിച്ചാലും കത്തിയാളുന്ന മനുഷ്യ യാഥാർത്ഥ്യങ്ങളിൽ എത്തിച്ചേരുന്ന കഥകൾ. ബെനഡിക്റ്റ് സ്വസ്ഥമാ യുറങ്ങുന്നു. ഭൂമിയിലെ നിഴലുകൾ, ചില മരണാനന്തരപ്രശ്നങ്ങൾ, എന്നാൽ നിർണ്ണയം ഇപ്രകാരം, സായാഹ്നം, വംശപരമ്പരകൾ, രണ്ടു കുന്നുകൾ, കുളപ്പടവുകൾ, വെയിൽ, നീതിയുടെ തുലാസ്സ് തുടങ്ങി, എം. സുധാകരൻ എഴുതിയ നൂറിലേറെ കഥകളിൽ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്നു കഥകളുടെ സമാഹാരം.
Author | എം. സുധാകരൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |