


പൂക്കാതെയും വാസനിക്കാം
About this Book
പിതൃവചനങ്ങൾ അശരീരികളായി കവി കേട്ടുകൊണ്ടിരിക്കുന്നു; മാതൃസ്കൃതിയുടെ പൂമണത്തിലൂടെ പൃഥിവിയുടെ ഗന്ധങ്ങൾ പിടിച്ചെടുക്കുന്നു. വഴികാട്ടുന്ന വത്കാലത്തെ ഋഷി കവികളുടെ വചോരശ്മികളിലെ സപ്തവർണങ്ങൾ കൊണ്ട് സ്വന്തം വചസ്സുകളുടെ കണ്ണുതെളിയിക്കുന്നു എല്ലാം ആർക്കും ഗ്രഹിക്കാവുന്ന രീതിയിൽ ‘പരിമളം’ എന്ന ഗുണത്തിന്റെ സാന്നിദ്ധ്യം കവിതയിലുള്ളതുകൊണ്ട്. ഇന്ദ്രിയങ്ങളിൽ ഏറ്റവും കുറഞ്ഞതോതിൽ ബാധിക്കുന്നത് പരിമളമറിയുന്ന ഇന്ദ്രിയമാണല്ലോ. ആ ഗുണംമൂലമാണ് ഭൂരിപക്ഷത്തിന്ന് ഈ കവിയുടെ രചനകൾ ആസ്വദിക്കാൻ കഴിയുന്നതെന്നു പറയാം. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയിൽ പെട്ടുപോകുന്നവരാണ് സാമാന്യഭൂരിപക്ഷം. അതുകൊണ്ട് വൈരുദ്ധ്യങ്ങളിലേക്കു (ഐറണി) തുറക്കുന്ന അകക്കണ്ണുള്ളവരുടെ സൂക്ഷ്മങ്ങളായ കണ്ടെത്തലുകളിലേക്ക് അവർക്കും എളുപ്പത്തിൽ കണ്ണുതുറന്നുകിട്ടും. വിവേചനശക്തി തനിക്കു മാത്രമെന്നു അഹങ്കരിക്കുന്ന മനുഷ്യൻ പൂക്കളെ കൊല ചെയ്തു പ്രദർശനത്തിന്നുവെക്കുന്നു; ഒരു ശലഭമാകട്ടെ “അവനവന് ആത്മസുഖത്തിന്നായി തേൻകുടിക്കുമ്പോൾ അത് അപരന്നു സുഖത്തിനായ് വരേണമെന്ന ഗുരുദർശനം ആചരണത്തിലിണക്കി പരാഗണം നിർവഹിക്കുന്നു. ആ ശലഭത്തിന്റെ നർത്തനതാളവും വിവേകത്തിന്റെ ജ്യോതിർനാളവും എത്ര ഹൃദ്യമായി കവിതയിലിണക്കിയിരിക്കുന്നു! – ഡോ. എം. ലീലാവതി
Author | പദ്മദാസ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |