


ഹിക്കായത്തെ സൂഫി
About this Book
മതങ്ങൾ ആത്മീയത കൈവെടിഞ്ഞ് മൗലികവാദങ്ങളും വർഗീയ വാദങ്ങളും സാമ്രാജ്യത്വവാദങ്ങളുമായി ഹിംസാത്മകവും രാഷ്ട്രീയവുമായ രൂപങ്ങൾ സ്വീകരിക്കുന്ന നമ്മുടെ ഇരുണ്ട കാലത്ത് മനുഷ്യരുടെ ആത്മീയവും നൈതികവുമായ ശൂന്യതയെ അഭി സംബോധന ചെയ്യാൻ കഴിവുള്ളവയാണ് തിരുമൂലർ ബസവ, കബീർ, ലാൽദ്ദ്, ബുള്ള ഷാ, ഷാ അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ ഭക്തിസൂഫി കവിതകളും ബുദ്ധ സൂഫി ധ്യാന കഥകളും. റൂമി, അത്തർ, ജാമി, ശംസ് തുടങ്ങിയവരുടെ മൂല്യനിർഭരമായ ദൃഷ്ടാന്തകഥകൾ ഇന്നും മലയാളികൾക്ക് വേണ്ടപോലെ പരിചിതമല്ല. ആഖ്യാനത്തിന്റെ ആഹ്ലാദവും നീതിബോധനത്തിന്റെ ധാർമ്മിക മൂല്യവും ഒത്തിണ ങ്ങിയ സൂഫി കഥകളുടെ ലളിതമനോഹരമായ ഈ പുനരാഖ്യാനങ്ങൾ മലയാളത്തിന്റെ കഥാസാഹിത്യത്തിനും ആത്മീയസാഹിത്യത്തിനും ഒരു പോലെ മികച്ച സംഭാവനകളാണ്. നമ്മുടെ നൈതികതനയെ ഇവ ജാഗ്രത്താക്കുന്നു, ഒപ്പം നമ്മുടെ സർഗ്ഗഭാവനയെ പരിചരിക്കുകയും ചെയ്യുന്നു. ഈ ധ്യാനകഥകൾ നമുക്ക് സമാഹരിച്ചു നൽകിയ സലാം എലിക്കോട്ടിലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സച്ചിദാനന്ദൻ
Author | സലാം എലിക്കോട്ടിൽ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 31, 2025 |