രേഖകൾ ഇല്ലാത്തവർ
Cover Image
additionalImages-1738250759754.jpg- 1

രേഖകൾ ഇല്ലാത്തവർ

₹350.00 ₹298.00 -15%
In Stock (10 available)
1
About this Book

രജിമോൻ കുട്ടപ്പൻ സ്വതന്ത്ര പത്രപ്രവർത്തകനും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നയാളുമാണ്. അറബ് ഗൾഫിലെ മനുഷ്യക്കടത്തും ആധുനിക തൊഴിൽ അടിമത്തത്തെയും കുറിച്ച് ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 2017ൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതുവരെ ടൈംസ് ഓഫ് ഒമാൻ ദിനപ്പത്രത്തിൽ ചീഫ് റിപ്പോർട്ടർ ആയിരുന്നു. നിലവിൽ ദ മോർണിങ്ങ് കോണ്ടെസ്റ്റ്, മണികൺട്രോൾ, തോംസണ് റോയിറ്റേഴ്സ് ഫൗണ്ടേഷൻ (ടി.ആർ.എഫ്.), മൈഗ്രന്റ് റൈറ്റ്സ്, മിഡിൽ ഈസ്റ്റ് ഐ, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, കാരവാൻ, വയർ, ലീഫ്ലെറ്റ് തുടങ്ങി നിരവധി പത്രങ്ങൾക്കും ന്യൂസ് പോർടലുകൾക്കുംവേണ്ടി എഴുതുന്നു. തൊഴിലാളി കുടിയേറ്റം, മനുഷ്യക്കടത്ത് എന്നീ വിഷയങ്ങളിൽ ലോക തൊഴിലാളി സംഘടനയുടെ (ഐ.എൽ.ഒ.) രണ്ട് ഫെലോഷിപ്പുകളും നിർബന്ധിത തൊഴിലിനെക്കുറിച്ച് ടി.ആർ.എഫുമായി ചേർന്നു ഗൾഫ് കുടിയേറ്റത്തെക്കുറിച്ച് നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി (എൻ.എഫ്.ഐ.) ചേർന്നും ഫെലോഷിപ്പ് പൂർത്തിയാക്കി. ഏഷ്യയിലെ മൈഗ്രന്റ് ഫോറത്തിൽ റിസർച്ചറായ രജിമോൻ, ഐ.എൽ.ഒയുടേയും ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷന്റെയും (ഐ.ടി.യു.സി.) കൺസൾട്ടന്റാണ്. നിലവിൽ ഹ്യൂമണ്റൈറ്റ്സ് വാച്ചിന്റെ കൺസൾട്ടന്റ് കൂടിയാണ്. 2018ൽ കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തി കേരളത്തിന്റെ സ്വന്തം രക്ഷാസൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളുടെ ധീരകഥകൾ പറയുന്ന റോവിങ് ബിറ്റുവീന് റൂഫ്ടോപ്സ് എന്ന പുസ്തകം 2019ൽ രജിമോന് രചിച്ച് സ്പീക്കിങ് ടൈഗർ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ ദളിത് വിഭാഗത്തിൽ പെടുന്ന പാണ സമുദായത്തിലാണ് രജിമോന്റെ ജനനം. ചരിത്രത്തിലെ വീരന്മാരുടേയും രാജാക്കന്മാരുടേയും കഥകൾ പാട്ടുകളായി നാട്ടിൽ പ്രചരിപ്പിച്ചിരുന്നവരാണ് കേരളത്തിലെ പാണൻ വിഭാഗത്തിൽ പെടുന്നവർ. തന്റെ രക്തത്തിൽ അടങ്ങിയിട്ടുള്ള ഈ അഭിരുചി ഈ പുസ്തകത്തിലൂടെയും എഴുത്തിലൂടെയും രജിമോൻ പ്രതിഫലിപ്പിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലായി അകപ്പെട്ട് രേഖകളിലൊന്നും പെടാതെ അടിമകളായി, ചൂഷണം ചെയ്യപ്പെടുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക്. ചിലർ തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ പണിയെടുക്കുന്നു. ചിലർ മരുഭൂമിയിലെ ചെറ്റക്കുടിലുകളിൽ ഒരു പ്രതീക്ഷയുമില്ലാതെ നിരർഥകമായ ജീവിതം നയിക്കുന്നു. അവർക്കുവേണ്ടി ഈ പുസ്തകം സമർപ്പിക്കുന്നു.

Author രജിമോന്‍ കുട്ടപ്പന്‍
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 30, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00