


ആൻറിവൈറസ്
About this Book
കംപ്യൂട്ടറുകളെ വൈറസുകളിൽനിന്നും സംരക്ഷിക്കാൻ ഉപയോ ഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ആന്റിവൈറസ്. ഇതുപോലെ മനുഷ്യരിലും വൈറസ് അറ്റാക്ക് ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം തന്നെ പ്രതിരോധിക്കും. ജീവിതത്തിന്റെ ഏതോ ദശാസന്ധിയിൽ അബോധമായ വൈറസ് ആവേശിക്കുക വഴി നിങ്ങളുടെ മന സ്സിന്റെ ജൈവഘടികാരം തെറ്റുന്നതാണ് ഇതിലെ ഓരോ കഥയും. ജീവിതത്തിന്റെ താളംതെറ്റി അമ്മയും അച്ഛനും മക്കളുമായുള്ള നിങ്ങളുടെ പൊക്കിൾക്കൊടിബന്ധം അറ്റുപോകുംവിധം അവ വളരുന്നു. അപ്പോഴെല്ലാം സാന്ത്വനത്തിന്റെ വഴികൾ തേടി നിലാവു പൂത്തിറങ്ങിയ വയൽക്കരയിലേക്ക് നിങ്ങളുടെ ദൃഷ്ടികൾ പാഞ്ഞു പോകും. അവിടെ നിങ്ങളുടെ ഓർമ്മകൾ പുനർജ്ജനിക്കുന്നു. അങ്ങനെ പല യാദൃച്ഛികതകളിലൂടെ, ആകുലതകളിലൂടെ നിങ്ങൾ ഒരു നിശ്ശബ്ദ വനത്തിലൂടെ സഞ്ചരിക്കും. ഈ യാത്രകളാണ് ഇതിലെ ഓരോ കഥയും പറയുന്നത്. ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്ന ഒരു സൗന്ദര്യാന്വേഷണത്തിലേക്ക്, പൂർണ്ണവിരാമത്തിലേക്ക് മാറുന്ന ഈ കഥകളുടെ വായന ഹൃദ്യവും സരളവുമാണ്.
Author | എ. സജികുമാർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |