ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ്
Cover Image
additionalImages-1737261019156.jpg- 1

ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ്

₹240.00 ₹204.00 -15%
In Stock (10 available)
1
About this Book

ഇയാളെ കോടതിയിൽ ഹാജരാക്കുകയല്ലേ വേണ്ടത്? ഞാൻ ചോദിച്ചു... ബ്ലഡി, അത് നീയാണോ തീരുമാനിക്കേണ്ടത്? നീ തന്നെ ചെയ്യണം. ഇല്ലെങ്കിൽ നക്സലൈറ്റ് ആക്രമണത്തിൽ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടേക്കാം - ലക്ഷ്മണ പറഞ്ഞു... ഞാൻ വർഗ്ഗീസിന്റെ മുഖത്തേയ്ക്ക് പാളി നോക്കി. ഒരു നിമിഷം ആലോചിച്ചു. പിന്നെ വർഗ്ഗീസിനെ കൊല്ലാൻ തന്നെ തീരുമാനിച്ചു. ഞാൻ ചെയ്യാം. ശബ്ദമുയർത്തി പറഞ്ഞു. 1970 ഫെബ്രുവരി സന്ധ്യയ്ക്ക് നടന്ന ഈ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് രാമചന്ദ്രൻ നായർ എന്ന പോലീസുകാരനെ ചരിത്രത്തിലേയ്ക്കു കൊണ്ടുവരുന്നത്. രാമചന്ദ്രൻ നായരുടെ ഏറ്റുപറച്ചിൽ പുറത്തുവന്നതോടെ മൂന്നുപതിറ്റാണ്ടു മുമ്പ് വയനാടൻ കാടുകളിൽ യഥാർഥത്തിൽ നടന്നതെന്തെന്ന് ലോകമറിയുകയായിരുന്നു. മുപ്പത്തിമൂന്നരക്കൊല്ലം നമുക്കിടയിലുണ്ടായിരുന്ന ഒരാളുടെ സത്യസന്ധമായ ജീവിത കഥനം കൂടിയാണിത്. ഈ ആത്മകഥ വായിച്ചുതുടങ്ങുന്ന നാം ആ ഏറ്റുപറച്ചിൽ വായിക്കുക മാത്രമല്ല, നമ്മുടെ പോലീസ് എന്തെന്ന് അറിയുകയും ചെയ്യുന്നു. നമ്മുടെ ഭാഷയിൽ ഇതിനുമുമ്പ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായിട്ടില്ല. ഈ ആത്മകഥ ഒരു സാധാരണ പോലീസുകാരന്റെ ഞെട്ടിപ്പിക്കുന്ന സ്വയം വെളിപ്പെടുത്തൽ കൂടിയാകുന്നു.

Author കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ
Language Malayalam
Publisher ഒലീവ് ബുക്ക്സ്
Release Date January 19, 2025

You May Also Like

15% OFF
മറന്നുവെച്ച കരച്ചിലിനൊപ്പം
മറന്നുവെച്ച കരച്ചിലിനൊപ്പം

by ശാന്ത കാവുമ്പായി

₹450.00 ₹383.00
15% OFF
വഴിയും വെളിച്ചവും
വഴിയും വെളിച്ചവും

by കല്പക ഗോപാലൻ

₹350.00 ₹298.00
15% OFF
ഒരു മുളംതണ്ട് മുരളികയായപ്പോൾ
ഒരു മുളംതണ്ട് മുരളികയായപ്പോൾ

by ശോഭന രവീന്ദ്രൻ

₹400.00 ₹340.00
15% OFF
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

by പിരപ്പൻകോട് മുരളി

₹1400.00 ₹1190.00