നൈജൽ
About this Book
ന്യൂസിലൻഡിലെ മായാ ദീപിൽ, ഹൃദയമിടിക്കാത്ത, മിഴികളനങ്ങാത്ത, ചുണ്ടുകൾ തുറക്കാത്ത ഒരു കോൺക്രീറ്റ് പക്ഷിക്കുമുന്നിൽ തന്റെ ജീവിതം സമർപ്പിച്ച നൈജൽ എന്ന കടൽപ്പക്ഷി. "I didn't get marry because she didn't say yes" എന്ന് വിവാഹത്തിനു നിർവ്വചനം കൊടുത്ത അമൂല്യമായ ഒന്നിനെ പ്രണയിച്ച് കൈവിരലുകളയച്ച് പ്രണയത്തെ സ്വാതന്ത്രമാക്കിയ, അതിനെ ആഘോഷമാക്കിയ ഡേവിഡ്. രോമകൂപങ്ങളിൽ വെന്തിറങ്ങുന്ന പൊള്ളലോടെ, വസ്ത്രാലയങ്ങളിൽ ആളുന്ന അഗ്നിയുമായ് ഓടുന്ന യൂദാ. യൂദായ്ക്ക് ഒരമ്മയുണ്ടായിരുന്നു. യൂദായെപ്പേറിയ ഉദരം. ആ വേവിലൂടെ ഭ്രാന്തിയെപ്പോലെ മകനു പിന്നാലെ ഓടുന്ന യൂദായുടെ അമ്മ. മാതൃവിലാപത്തിന്റെ നെഞ്ചിടിപ്പുകൾ സ്വർഗ്ഗകവാടത്തിൽ കൂട്ടമണികൾ മുഴക്കി. ആകുമായിരുന്നില്ല ആ കരച്ചിൽ കേൾക്കാതിരിക്കാൻ. ആ ആഗ്നിയുടെ ചൂടിൽ പൊള്ളാതിരിക്കാൻ ദൈവത്തിനാകുമായിരുന്നില്ല. തന്റെ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി അവസാനനിമിഷംവരെ പോരാടിയ ഒരു ചലച്ചിത്രകാരനെക്കുറിച്ചുള്ള ഓർമ്മയും വ്യത്യസ്തങ്ങളായ ഇരുപത് കഥകളുമായി മാലിനിയുടെ മൂന്നാമത്തെ കഥാസമാഹാരം
Author | മാലിനി |
Language | Malayalam |
Publisher | ബുക്ക് ഓഫ് പോളിഫണി |
Release Date | January 1, 2025 |