ശിഥിലാക്ഷരങ്ങൾ
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
സുദീർഘമായ ഒരു കാവ്യ ചരിത്രം നമുക്കുണ്ട്. ക്ലാസിക്കലായ കാവ്യഭാഷതൊട്ട് നാടോടിത്തത്തിന്റെ കാവ്യഭാഷവരെ അത് വൈവിധ്യപൂർണ്ണമാണ്. എഴുതിവെച്ചതോ, തലമുറകളായി കൈമാറിക്കിട്ടിയതോ ആയ കാവ്യാനുഭവങ്ങൾ നമുക്കുണ്ട്. തലമുറകളായി കൈമാറിക്കിട്ടിയതിൽ വാമൊഴിപാരമ്പര്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതെല്ലാം ചേർന്നതാണ് കവിതാചരിത്രം. ഇതിൽ ഏതെങ്കിലുമൊരു രീതിക്കുമാത്രമായി മഹത്വം ചാർത്തിക്കൊടുക്കുന്നതിലും കാര്യമില്ല. സലീഖ് പി മോങ്ങം പാരമ്പര്യത്തെ പിന്തുടരുന്ന കവിയല്ല. കാവ്യസമാഹാരത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ ശിഥിലമാണ് വാക്കും, ഭാവനയും. ചിതറിക്കിടക്കുന്നതിനും സൗന്ദര്യമുണ്ട്. -പി. സുരേന്ദ്രൻ
Author | സലീഖ് പി. മോങ്ങം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |