പ്രണയത്തിന്റെ ജലവിരലുകൾ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ഉമാദേവിയുടെ മനക്കണ്ണാടിയിൽ തെളിയുന്ന ദൃശ്യങ്ങളിൽ വേദനയുടെ വേരുകളും മൗനമായ് പൊഴിക്കുന്ന മധുരഗീതവും ആത്മാവിൽ നഗ്നരാവുന്ന അവസ്ഥയും അരിമുല്ലയിലെ ആയിരം മൊട്ടുകളും മലമുത്തുകളിൽ കൊത്തിവച്ച പേരും ഉയിരിന്റെ മറുമൊഴിയും വസന്തത്തിന്റെ നനവാർന്ന മാറിടവും പെയ്തൊഴിയായ രാമഴച്ചിന്തും ചലനചാരുതയുടെ സുഗന്ധവും ചുണ്ടിനാൽ ഒപ്പിയെടുക്കേണ്ട പരിഭവവും എല്ലാമുണ്ട്. ഈ അക്ഷരകൗതുകങ്ങൾ പ്രണയത്തിന്റെ താഴ്വരയിലേക്ക് മാത്രമല്ല, സൗന്ദര്യബോധത്തിന്റെ ഗിരിനിരകളിലേക്കും നമ്മളെ കൊണ്ടുപോകുന്നുണ്ട്. ഈ ചിറകുകളിൽ നിറക്കൂട്ടുണ്ട്. ഈ വാക്കുകളിൽ തേനറകളുണ്ട്. നമുക്ക് ഈ ഹരചനകളെ അനന്തതയിലേക്ക് പറത്തിവിടാം. -കുരീപ്പുഴ ശ്രീകുമാർ
Author | ഉമാദേവി തുരുത്തേരി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |