നിശ്ശബ്ദതയിലെ സുഷിരങ്ങൾ
About this Book
കരവാളും മണിവീണയും ഒരുപോലെ വഴങ്ങുന്ന കവിയാണ് ബാബുരാജ് മലപ്പട്ടം. പാരമ്പര്യവഴികളിൽ മാത്രമല്ല, വേറിട്ടും സഞ്ചരിക്കാനുള്ള സൈര്യം, ജീവിതത്തിന്റെ കടൽ മഷിപ്പാ ത്രമാക്കുന്ന കവിക്കുണ്ട്. ഇരുണ്ട കാലത്തു നിന്നുകൊണ്ട് തു ടുവെള്ളാമ്പൽ പൊയ്കയിൽ നീരാടാൻ കവിക്കാവില്ല. ഒരോ പൗരന്റെ നേർക്കും ചൂണ്ടി നിൽക്കുന്ന ഒരു തോക്ക് അദ്ദേഹം കാണുന്നുണ്ട്. അത് ഗോഡ്സെയുടെ തോക്കാണെന്നും ഇന്ന ത് ഗോഡ്സെയുടെ കൂപ്പുകൈക്കുള്ളിൽ ഒളിഞ്ഞിരിക്കുകയ ല്ല, പലരൂപങ്ങളിൽ തെളിഞ്ഞുതന്നെ പ്രത്യക്ഷപ്പെടുന്നുണ്ട് ന്നുമുള്ള തിരിച്ചറിവാണ് ബാബുരാജിന്റെ കവിതകളുടെ കരു ത്ത്. ചതിക്കപ്പെട്ട ജനതയിൽ ഒരാളാണ് ഞാനെന്ന അറിവിൽ നിന്നാണ് അദ്ദേഹം കവിത കുറിക്കുന്നത്. കവിത എന്നത് ബാ ബുരാജിന് മനുഷ്യത്വത്തിന്റെ ആഴത്തിൽ തറഞ്ഞു കയറുന്ന നോവുകളുടെ പിടച്ചിലാണ്. അപ്പോഴും പ്രതിരോധത്തിന്റെ ആയുധമായി അദ്ദേഹം കവിതയെ ഉയർത്തിപ്പിടിക്കുന്നു
Author | ബാബുരാജ് മലപ്പട്ടം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |