മഴ നനയുന്ന കടൽ
₹135.00
₹115.00
-15%
In Stock (10 available)
1
About this Book
പുതുകവിതയുടെ ഭാവുകത്വ പരിസരം ഭംഗിയായി പങ്കുവയ്ക്കുക വഴി ശ്രദ്ധേയനായ കവിയാണ് ശ്രുതിൻ എൻ എസ്. പ്രണയവും പ്രകൃതിയും മൂല്യശോഷണവുമെല്ലാം ശ്രുതിന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. ഭാവനയുടെയും സങ്കൽപകാന്തിയുടെയും ശോഭ പ്രസരിക്കുന്ന എത്രയോ പ്രണയോക്തികൾ ഈ കവിത സമാഹാരത്തിൽ നിന്നും ചിറകു വെച്ച് പറക്കുന്നു. പ്രണയത്തിന്റെ പ്രവാഹം അക്ഷരങ്ങളിൽ ആവാഹിക്കപ്പെട്ടിരിക്കുന്നതും ഫിലോസഫിക് ഭാവരാശി സ്വയം കവിതയായി തന്നെ പ്രത്യക്ഷീകരിക്കുന്നതും ഈ കവിതകളുടെ പ്രത്യേകതയാണ്. ജീവിതത്തിന്റെ അനേകഭാവങ്ങളെ അനുഭവരാശികളെ വിന്യസിച്ച ഹൃദയഹാരിയായ കാവ്യപുസ്തകമാണ് മഴ നനയുന്ന കടൽ. ഡോ : സോമൻ കടലൂർ
Author | ശ്രുതിൻ എൻ എസ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |