ഭ്രാന്തിസം
Cover Image
additionalImages-1735869655795.jpg- 1

ഭ്രാന്തിസം

₹120.00 ₹102.00 -15%
In Stock (10 available)
1
About this Book

ചുറ്റുപാടുകളിൽ സംഭവിക്കുന്ന ചെറിയ ചലനം പോലും അഗാധ മായ രാഷ്ട്രീയ മുഴക്കത്തോടെ രേഖപ്പെടുത്തുന്ന കവിയാണ് സതീശൻ മോറായി. മനുഷ്യസ്പർശമുള്ള ഒന്നും അയാൾക്ക് അന്യ മല്ല. മറ്റ് കവികൾ കാവ്യത്മകമല്ലെന്ന കാരണത്താൽ മാറ്റി നിർത്തിയ അനുഭവങ്ങളുടെ മാളങ്ങളിൽ പോയി അവയിലെ രാവും പകലും ഉൾക്കൊണ്ട് ഉപയോഗപ്പെടുത്താൻ ഈ കവിക്ക് അസാധാരണമായ ശേഷിയുണ്ടെന്ന് അദ്ദേഹത്തിന്റെ കവിത സാക്ഷ്യമാണ്. ഏതനുഭവവും രചനാത്മകമായി മാറ്റാമെന്ന് സതീ ശന്റെ കവിതകളിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് എളുപ്പം ബോധ്യ മാവും. പട്ടാളക്കാരന്റെയും പാതിരിയുടെയും കവിയുടെയും ദൗത്യത്തെക്കുറിച്ച് ബോദ്ലെയർ സൂചിപ്പിക്കുന്നുണ്ട്. അവ യഥാ ക്രമം, കൊല്ലൽ, ഉപദേശിക്കൽ, നിർമ്മിക്കൽ എന്നിവയാണ്. കവിവിശുദ്ധ ദൗത്യമായ നിർമ്മാണക്ഷമതയാണ് സതീശൻ കവിത കൾക്ക് സമകാലികതയും സാർവ്വകാലികതയും നൽകുന്നത്. സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും എതിർ നിൽക്കുന്ന ഭ്രാന്തിന്റെ ലോകത്തെ ഈ കവിയുടെ അക്ഷരങ്ങൾ ചികിത്സി ക്കാൻ തയ്യാറാവുന്നു. മതവും രാഷ്ട്രീയവും അതിന്റെ അധികാര കരങ്ങൾകൊണ്ട് സൃഷ്ടിക്കുന്ന ഭ്രാന്തമായ ലോകത്തേക്കാണ് കവിതയുടെ പ്രകാശം സതീശൻ തെളിക്കുന്നത്. -ഡോ. സോമൻ കടലൂർ

Author സതീശൻ മോറായി
Language Malayalam
Publisher പായൽ ബുക്സ്
Release Date December 28, 2024

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

by ഒ.ബി. ശ്രീദേവി

₹160.00 ₹136.00