തേൻവരിക്ക
About this Book
ഇതൊരു ചെറിയ കഥാസ്വാദനകുറിപ്പാണ്. "തേൻവരിക്ക" എന്ന ചെറുകഥാസമാഹാരം പോസ്റ്റലിൽ കിട്ടിയപ്പോ തന്നെ എനിക്ക് ഒരുപാട് അഭിമാനം തോന്നി. അനിയൻ കുട്ടിയുടെ ഒരു സ്വപ്നം പൂവണിഞ്ഞ സന്തോഷവും. ഇനി കാര്യത്തിലേക്കു കടക്കട്ടെ. തേൻവരിക്കയുടെ ഒരോ ചുളകൾക്കും ഓരോ രുചി ആയിരുന്നു. ഉപേക്ഷിക്കപ്പെട്ട വാർദ്ധക്ക്യമായി അമ്മാളുക്കുട്ടിയമ്മ ഒരു നോവായി മനസ്സിൽ ആദ്യം തന്നെ കയറിക്കൂടി, പിന്നെ പേരറിയാത്ത ആ കാർത്തികനക്ഷത്ര ജാതകയെ കാണാൻ അടുത്ത ഉത്സവത്തിന് വരുമെന്ന പ്രതീക്ഷയോടെ ഒന്ന് കാണാൻ കൊതിയോടെ ഞാനും കാത്തിരിക്കുന്നു. മാഷേട്ടനെയും ഭാനുമതിയമ്മയെയും രാവൂട്ടിയെയും ഒക്കെ ആദ്യമേ പരിചയപ്പെടുത്തി തന്നിരുന്നല്ലോ. ഭാനുമതിയുടെ കഥയിലെ "കുഞ്ഞാമന്റെ" പേരിടൽ കർമ്മത്തിന് എന്നെയും ക്ഷണിച്ചിരുന്നല്ലോ. രാവുട്ടിയെ കാണാതായി എന്ന് പറഞ്ഞരാത്രി ഞാനും ഉറങ്ങിയിരുന്നില്ല. പക്ഷേ രണ്ടു ദിവസത്തിന് ശേഷം കൈയിൽ ഒരു മേൽവിലാസം സ്വന്തമാക്കി വന്നപ്പോൾ രാവൂട്ടിയോളം തന്നേ സന്തോഷം തോന്നിയിരുന്നു. അവരെയൊക്കെ മുന്നേ കേട്ട് പരിചയം ഉള്ളതുകൊണ്ട് തന്നെ ഒരു കുസൃതിയോടെ ആണ് വായിച്ചു തീർത്തത്. നമ്പ്യാര് വീട്ടിന്റെ മുറ്റത്തു കാലെടുത്തു വച്ചപ്പോഴേക്കും എന്റെ മനസ്സിലും എതോ ഭീതി പടർന്നിരുന്നു. ചുറ്റിലും മുല്ലപ്പു മണം ഉണ്ടായിരുന്നു കൂടെ മീനാക്ഷി ഒരു ചെറുവേദനയായി ബാക്കിയാവുന്നു. അന്ന് കൈക്കുടന്ന നിറയെ മുല്ലപ്പുക്കൾ ഉമ്മറപടിയിൽ കൊണ്ടു വച്ചപ്പോൾ അതു കോർത്തു ചൂടാതെ അവിടെ വാടി നശിച്ചതോർക്കുമ്പോൾ. ആ പെന്റൻഡിന്റെ യഥാർത്ഥ അവകാശി ആരായിരുന്നു? ഇരുളിന്റെ കരിമ്പടം പുതച്ചു മുഖമറിയാതെ വന്ന ആ വലിയ മനുഷ്യൻ ചോദ്യവും ആശ്ചര്യവുമായിനിൽക്കുന്നു. കണ്ടിട്ടും കാണാതെ പോയ ഒരുപാട് ആഗ്രഹങ്ങളുടെ ശവക്കൂനകളിൽ തട്ടി വീഴാതിരിക്കാൻ ആവതും ശ്രമിച്ചു ഞാൻ. വാവേ രണ്ടു പേർക്ക് മാത്രം കാണാവുന്ന ആ ആമ്പൽ പൂക്കൾ എന്ത് കാന്തിയോടെ തലയുയർത്തി നിൽക്കുന്നു ആ കുളത്തിൻ നടുവിൽ. എന്തിനാ "വാവേ" എന്ന് വിളിക്കുമ്പ ഇത്രയും ശുണ്ഠി. അതുപോലെ അന്നയ്ക്ക് മാത്രമല്ല എനിക്കും മനസ്സിലാവുന്നില്ല മാലോകർ പറയുന്ന വൈരുധ്യം. ജിൻസനോട് അന്ന അതിനെ പറ്റി ചോദിച്ചില്ലേ ആവോ? ഒന്നു കൂടി പറഞ്ഞു കൊണ്ടു ഞാൻ അവസാനിപ്പിച്ചോട്ടെ ഓരോ പ്രണയ ദിനത്തിലും വയലറ്റ് ചുരിദാർ ഇട്ടു നന്ദുവിനു വേണ്ടി കാത്തിരിക്കുന്ന ശ്രെയയോടൊപ്പം ഞാനും കാത്തിരിക്കുന്നു ഒരു പ്രണയത്തിന്റെ ചിറകിൽ ജന്മജന്മന്തരങ്ങളോളം. അഷ്‌ന
Author | സുരേഷ് കൂവാട്ട് |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 28, 2024 |