


കുൽച്ചയും ഫുൽക്കയും.... പിന്നെ ഞാനും
About this Book
ദൈനംദിന ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ തിളക്കമാർന്ന നിരീക്ഷണങ്ങളുടെ സമാഹാരം, വഴിതെറ്റിവന്ന തേങ്ങയുമായുള്ള വിചിതമായ ഏറ്റുമുട്ടൽ മുതൽ ജിമ്മിലെ പരാജയങ്ങളെക്കുറിച്ചുള്ള നർമ്മം കലർന്ന തുറന്നുപറച്ചിലുകൾ വരെ ഖൈറുന്നിസ പറയുന്ന നേരിടലുകളുടെയും അനുഭവങ്ങളുടെയും കഥകൾ, നിശിതമായ ഹാസ്യത്തോടൊപ്പം സാധാരണക്കാരോട് മാനുഷികമായ ഐക്യവും പ്രകടിപ്പിക്കുന്നു; മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന അവസ്ഥകളുടെ വിഡ്ഢിത്തങ്ങളിലേക്കും കിറുക്കുകളിലേക്കും ഉൾക്കാഴ്ചകൾ പകരുന്നു; അസംബന്ധങ്ങളിലേക്ക് കണ്ണ് തുറന്നുവെക്കുന്നു. ആഹ്ളാദകരമായ ഒരു വായനാനുഭവം -ശശി തരൂർ ആധുനിക ഇന്ത്യൻ വനിതയുടെ ജീവസ്സുറ്റ നർമ്മവും ഇഞ്ചുറിയാത്ത ഫലിതോക്തിയും ഇടകലർത്തിയ കൽപ്പിതകഥകളും സംഭവകഥകളും. പേജുകൾ മറിക്കുംതോറും സമ്പൂർണ്ണവും കലർപ്പില്ലാത്തതുമായ ഹാസ്യത്തിന്റെ ചെറുചിരി ഉയർത്തുന്ന പുസ്തകം. - മനു എസ്. പിള്ള
Author | ഖൈറുന്നിസ എ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |