


ഉരുകുംകാലം
About this Book
കാലാവസ്ഥാവ്യതിയാന കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് ചരിക്കുന്നത്. പ്രകടവും വിഭിന്നവുമായ രൂപഭാവങ്ങളിൽ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ ജീവി തത്തിൻ്റെ സമസ്തമേഖലകളെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിലെ മാറ്റങ്ങളെ ശാസ്ത്രത്തോടൊപ്പം സമൂഹവും ഉൽക്കണ്ഠയോടെ വീക്ഷിക്കുവാൻ തുടങ്ങിയിരിക്കുന്നു. കാലാവസ്ഥാശാസ്ത്രം ഇന്ന് കാലഘട്ടത്തിൻ്റെ ശാസ്ത്രമെന്ന സ്ഥാനം കൈവരിച്ചിരിക്കുന്നു. എന്നാൽ ശാസ്ത്രമേഖലകളിലെ നൂതനമായ അറി വുകൾ സാമാന്യജനത്തിന് മനസ്സിലാക്കുന്ന തരത്തിൽ പരാവർത്തനം ചെയ്യപ്പെ ടുമ്പോൾ മാത്രമാണ് ശാസ്ത്രത്തിൻ്റെ ദൗത്യം സാക്ഷാത്കരിക്കപ്പെടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും താപനം എല്ലാ മണ്ഡലങ്ങളിലും പിടിമുറുക്കിയിരിക്കുകയാണ്. താപനത്തിൻ്റെ രൂക്ഷതയും പ്രഭാവങ്ങളും പ്രത്യാഘാതങ്ങളും പ്രതി ക്രിയകളും വിഷയമായ ഡോ. ഗോപകുമാർ ചോലയിൽ രചിച്ച ‘ഉരുകുംകാലം: അതിതാപനവും അതിജീവനവും’ എന്ന ശാസ്ത്രഗ്രന്ഥത്തിന് ഈ സാഹചര്യത്തിൽ ഏറെ പ്രസക്തിയേറുന്നു. പ്രൊഫസർ സി. രവീന്ദ്രനാഥ് – മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി
Author | ഡോ. ഗോപകുമാർ ചോലയിൽ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 8, 2025 |