കഥകളുടെ കര അഥവാ കോളങ്ങാട്ടുകാര
Cover Image
additionalImages-1738824246800.jpg- 1

കഥകളുടെ കര അഥവാ കോളങ്ങാട്ടുകാര

₹295.00 ₹251.00 -15%
In Stock (10 available)
1
About this Book

കോളങ്ങാട്ടുകര എന്ന നാട്ടിൻപുറത്തിന്റെ ഓർമ്മകളുടെ സമാഹാരമാണ് സുധീർകകുമാർ രചിച്ച ഈ പുസ്തകം. നെല്ലിപ്പറമ്പും വായനശാലയും കുമ്മാട്ടിയും കാവടിയും ക്രിക്കറ്റും ഫുട്ബോളും സിനിമയും നാടകവും പ്രണയവും രാത്രിസഞ്ചാരങ്ങളും കവിതയും സംഗീതവും നാനാ പ്രകൃതിക ളായ മനുഷ്യരും കൂടിച്ചേർന്ന കോളങ്ങാട്ടുകര, ഗ്രന്ഥകാരൻ പറയുമ്പോലെ നമ്മുടേതുമാണ്. ഈ പുസ്തകം വായിക്കുമ്പോൾ നാം കോളങ്ങാട്ടുകരയെ കാണുന്നു. നമ്മുടെ ജന്മനാട് കാണുന്നു. നമ്മളെ കാണുന്നു. ബാല്യകൗമാരങ്ങളും യൗവ്വനവും കാണുന്നു. നമ്മുടെ ചിരിയും കണ്ണീരും നമ്മുടെ വീണ്ടും അനുഭവിക്കുന്നു. ചിരിച്ചു തള്ളാൻ കഴിയാത്തതും കരഞ്ഞു തീർ ക്കാൻ കഴിയാത്തതുമായ കുറെ ഓർമ്മകളെ നർമ്മത്തിന്റെ മഷിയിൽ മുക്കി എഴുതുകയാണ് സുധീർകുമാർ. – രാവുണ്ണി ശ്രീ. സുധീർകുമാർ ഈ പുസ്തകത്തിൽ പറയുന്നത് അദ്ദേഹത്തിന്റെ ജീവി തത്തിലെ ഈ സുവർണ കാലഘട്ടത്തിന്റെ കഥകളാണ്. കോളങ്ങാട്ടുകര എന്ന തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമത്തിന്റെ പശ്ചാത്തല ത്തിൽ നടക്കുന്ന സംഭവങ്ങൾ അല്ലെങ്കിൽ ഭാവനകളാണ് പല അധ്യായങ്ങ ളായി ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതിൽ അമ്പലമുണ്ട്, കുളമുണ്ട്, ഉത്സവ മുണ്ട്. ക്രിക്കറ്റുണ്ട്, കള്ളുഷാപ്പുണ്ട്, ചില്ലറ അടിപിടി ഉണ്ട്, ബസ് സ്റ്റോപ് കേന്ദ്രീകരിച്ചുള്ള പക്ഷി നിരീക്ഷണമുണ്ട്, പെണ്ണുകാണൽ ഉണ്ട്. ഇവയെല്ലാം ചുറ്റിപ്പറ്റി ചെറുതും അത്ര ചെറുതല്ലാത്തതുമായ കഥകൾ സുധീർ ഇതിലൂടെ അവതരിപ്പിക്കുന്നു. ഈ കഥകളിലെല്ലാം നമുക്ക് ആ ഗ്രാമത്തിന്റെ നന്മയും നിഷ്കളങ്കതയും കാണുവാൻ സാധിക്കും – ഡോക്ടർ കെ.എൻ. രാഘവൻ ഐആർഎസ്

Author സുധീർകകുമാർ . എ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 6, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00