എ.കെ.ജിയും ഷെയ്ക്‌സ്‌പിയറും
About this Book
നാൽപ്പതുവർഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പ്രതിപ്രവർത്തകനായിരുന്ന ലേഖകൻ, താൻ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോൾ ലേഖകൻ സുക്ഷിക്കുന്ന സത്യസന്ധതയും പുലർത്തുന്ന നിർഭയത്വവും അസാധാരണമാണ്. എസ്. ജയചന്ദ്രൻ നായർ വിഷയവൈവിദ്ധ്യത്താൽ സമ്പന്നമായ ഈ സമാഹാരത്തിൽ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവർത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നൽ. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകൾ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. -എം.എൻ. കാരശ്ശേരി കൊതിപ്പിക്കുന്ന ഭാഷയിൽ പി.പി. ബാലചന്ദ്രൻ എഴുതുമ്പോൾ നാവു കടിച്ചുപോവാതെ വായിക്കാനാവില്ല. എനിക്കും തലേഖകനാകണം എന്ന അതിമോഹം ഈ മേഖലയിൽ പ്രവർത്തിക്കാത്തവരിലുമുണ്ടാകും. തെളിഞ്ഞ അഭിരുചി, കവിതാവായനകൊണ്ട് സമ്പുഷ്ടമായ ഭാഷ, നമ്മൾ എം.പി. നാരായണപിള്ളയിൽ അനുഭവിച്ച കൂസലില്ലായ്മ, ഓർമ്മകളുടെ മഹാസംഭരണി, തികഞ്ഞ നർമ്മബോധം, പറഞ്ഞതിനെക്കാൾ എത്രയോ അധികം പറയാൻ ശേഷിക്കുന്ന ഇൻപുട്ട്, - കൽപ്പറ്റ നാരായണൻ
Author | പി.പി. ബാലചന്ദ്രൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 21, 2025 |