വി.കെ.ശ്രീരാമന്റെ ലേഖനങ്ങൾ
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
വി.കെ. ശ്രീരാമനെന്ന മൗലിക പ്രതിഭയുടെ വേറിട്ട കാഴ്ചകളുടേയും നിരീക്ഷണങ്ങളുടേയും പുസ്തകം. യാത്രാവിവരണങ്ങളും അനുഭവങ്ങളുമായി ചേർന്നുനിൽക്കുന്ന ആഖ്യാനങ്ങൾ. രാമുകാര്യാട്ട്, പവിത്രൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നീ ചലച്ചിത്രപ്രതിഭകളുടെ ജീവിതം... എം.ടി. യുടേയും, വീരാൻകുട്ടിയുടേയും മനോഹരൻ വി. പേരകത്തിന്റേയും കൃതികളുടെ വേറിട്ട വായനകൾ... ഭഗവത്ഗീതയുടെ പൊരുൾ തേടുന്ന അന്വേഷണങ്ങൾ... മുഖ്യധാരയിൽ ഇടം കിട്ടാതെ പോയ വേലായുധന്റേയും താരാജുണിന്റേയും രാമുവിന്റേയും വാസുവിന്റേയും ജോർജ്ജ് മാസ്റ്ററുടേയും ജീവിതചിത്രങ്ങൾ. സാധാരണമെന്നു തോന്നുന്നവയെപ്പോലും അസാധാരണമാക്കുന്ന എഴുത്തിന്റെ മാന്ത്രിക വിദ്യ അനുഭവിപ്പിക്കുന്ന രചനാകൗശലം വി.കെ. ശ്രീരാമനെ ശ്രദ്ധേയനാക്കുന്നു. ഭാഷയുടെ ആഴംകൊണ്ടും ലാളി ത്യംകൊണ്ടും ചിന്തയുടേയും ദർശനങ്ങളുടേയും മഹിമകൊണ്ടും അനുഗ്രഹിക്കപ്പെട്ട പുസ്തകം.
Author | വി.കെ.ശ്രീരാമൻ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |