


വാസിഷ്ഠരാമായണം
₹450.00
₹382.00
-15%
In Stock (10 available)
1
About this Book
ഈ ഗ്രന്ഥത്തിന്റെ പാരായണം കൊണ്ട് ഉണ്ടാകുന്ന മുഖ്യഗുണം ആത്മബോധലാഭമാണ്. ആത്മാവിനെ അജ്ഞാനബന്ധത്തിൽനിന്നു വേർപെടുത്തി രക്ഷിച്ച്, ദുഃഖാർണ്ണവത്തിൽനിന്നു കരകയറ്റുവാൻ ആഗ്രഹിക്കുന്നവർക്ക് ഈമാതിരി ഗ്രന്ഥങ്ങളുടെ സാഹായം ആവശ്യമാകുന്നു. അത് ഒരുവിധത്തിലും പരിത്യജിക്കാവുന്നതല്ല. അവർക്ക് വാസിഷ്ഠരാമായണം ഒരു പുതിയ വിജ്ഞാനചക്ഷുസ്സിനെ പ്രദാനം ചെയ്യുന്നു. -വടക്കുംകൂർ രാജരാജവർമ്മ രാജാ മഹത്തായ വേദാന്തശാസ്ത്രവും വിശിഷ്ടമായ സാഹിത്യകൃതിയുമായ വാസിഷ്ഠത്തിലെ ഗഹനമായ ആശയങ്ങളെ സരളവും പ്രസന്നവുമായ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതി. വാല്മീകി മഹർഷി രചിച്ച ലഘുയോഗവാസിഷ്ഠത്തിന് പണ്ഡിതശ്രേഷ്ഠനും സാഹിത്യകാരനുമായ കെ.വി.എം. നിർവ്വഹിച്ച ഗദ്യപരിഭാഷയുടെ മാതൃഭൂമിപ്പതിപ്പ്.
Author | കെ വി എം |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |