


ജോൺസൺ - ഈണങ്ങൾ പൂത്തകാലം
About this Book
“ഏതോ ജന്മകൽപനയിൽ ഈ ഭൂമിയിലേക്ക് വന്ന ഗന്ധർവനായിരുന്നു ജോൺസൺ. സംഗീതത്തിന്റെ മുത്തും പവിഴവും നമുക്ക് സമ്മാനിച്ച് ആ ഗന്ധർവൻ “ദേവാങ്കണത്തിലേക്ക് തിരിച്ചു പോയി. ജോൺസനെപ്പോലെ ഇനിയൊരാൾ നമുക്കില്ല. വർഷങ്ങൾ പിന്നിടും തോറും കാലം അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജോൺസനേയും ജോൺസന്റെ ജീവിതത്തേയും നമ്മുടെ ആത്മാ വിനോട് ചേർത്തു നിർത്തുന്ന പുസ്തകമാണ് “ജോൺസൺ; ഈണങ്ങൾ പൂത്തകാലം.’ ദുരെ നിന്നു മാത്രം കാണുകയും അടുത്തറിയാതെ പോവുകയും ചെയ്യുന്നവർക്ക് തീർച്ചയായും ഇതൊരു വെളിച്ചമാണ്. ആരായിരുന്നു ജോൺസൺ എന്ന് സൗമ്യമായി റഫീഖ് സക്കറിയ നമ്മോട് പറയുന്നു. “ഇതൊക്കെ എന്തിനാ മാ ഷേ’ എന്ന് ചോദിച്ച് കണ്ണിറുക്കി ചിരിക്കുന്ന ജോൺസന്റെ മുഖമെനിക്ക് മനസ്സിൽ കാണാം. പ്രശസ് തിയിലും പ്രശംസകളിലും അഭിരമിക്കാത്ത ആളായിരുന്നല്ലോ ജോ ൺസൺ, ഇതൊരു സ്നേഹോപഹാരമാണ്. അങ്ങനെ മാത്രമേ ഞാനും നിങ്ങളും കരുതേണ്ട തുള്ളൂ. സത്യൻ അന്തിക്കാട്
Author | റഫീഖ് സക്കറിയ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 6, 2025 |