താലന്ത്
About this Book
സ്നേഹം കൊണ്ടും അലിവു കൊണ്ടും അത്ഭുതമായി തീർന്ന ഒരു മ നുഷ്യൻ, കലയിലൂടെ കറുത്ത കാലത്തോട് പ്രതിരോധം തീർത്ത, നിറ ങ്ങൾ കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച മാനവികതയുടെ ശ്രേഷ്ഠ മുഖം. ഹൃദയത്തോളം അടുത്ത് അറിയാവുന്ന ഒരു സുഹൃത്തിനു മാത്രം ലോ കത്തിനു സമ്മാനിക്കാവുന്ന ഒരു മികച്ച ജീവചരിത്രം .... -ബെന്യാമിൻ ജീവിതത്തിന്റെ പ്രതിസന്ധികളെ കല കൊണ്ട് നേരിടുന്നതെങ്ങനെയെന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് മനോജ്, മനോജ് സംസാരിക്കുമ്പോൾ, നിറങ്ങൾ ചാലിക്കുമ്പോൾ, കവിതയെഴുതുമ്പോൾ ഒരു പന്തിനെ നേരിടുമ്പോൾ ജീവിതത്തെക്കുറിച്ച് ഏറ്റവും പ്രസാദാത്മകമായ കാഴ്ചപ്പാടുള്ള ഒരു ചെറുപ്പക്കാരനെ അത്ഭുതാദരങ്ങളോടെ നോക്കി നിന്നു പോകും. മനോജിനെ കൂടുതലറിയുമ്പോഴാണ് സഹജീവികളെ സ്നേഹിക്കു ന്നത് ഔദാര്യമല്ല, ഒരു കലയാണെന്ന് മനസ്സിലാവുക. അത് ജീവിതം കൊണ്ടു പഠിപ്പിച്ചു തന്ന ഒരു മഹാമനുഷ്യനു മുന്നിൽ തലകുനിക്കുന്നു. -ആർ. രാജശ്രീ
Author | ഹണി ഭാസ്കരൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |