പക്ഷികളും ഒരു മനുഷ്യനും
Cover Image
additionalImages-1737423655899.jpg- 1

പക്ഷികളും ഒരു മനുഷ്യനും

New Release
₹630.00 ₹536.00 -15%
In Stock (10 available)
1
About this Book

ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമർപ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ) എന്ന അത്ഭുതമനു ഷ്യന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും മഹത്തായ സംഭാവനകളെ യും അടുത്തറിയാൻ സഹായിക്കുന്ന അസാധാരണഗ്രന്ഥം. “കേരളത്തിലെ പക്ഷികൾ' എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡൻ പ്രകൃതിസ്നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ ശ്രീ സുരേഷ് ഇളമൺ ആണ് ഈ ഗ്രന്ഥ ത്തിന്റെ രചയിതാവ്. അദ്ദേഹത്തോട് നമ്മൾ മാത്രമല്ല, വരും തലമുറകളും കട പ്പെട്ടിരിക്കുന്നു. -ബാലചന്ദ്രൻ ചുള്ളിക്കാട് ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ' മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതിഗ്രന്ഥവും അതുല്യമായ ഗദ്യാനുഭവവുമാണ്. പക്ഷികളുടെ ലോക ത്തെക്കുറിച്ചുള്ള തന്റെ ശാസ്ത്രപരവും അതീവരസങ്ങളുമായ നിരീക്ഷ ണങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയത്, മലയാളഭാഷയുടെ സൗന്ദര്യങ്ങളിലേ ക്ക് പക്ഷികളെപ്പോലെതന്നെ ചിറകടിച്ചുയരുന്ന ഭാവനാ ധാരാളിത്തത്തോടും ഭാഷാവൈഭവത്തോടുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പക്ഷിലോക പര്യവേക്ഷണങ്ങളെയും, ശിഷ്യനും പ്രസിദ്ധ പ്രകൃതിച്ഛായാഗ്രാഹകനുമായ സുരേഷ് ഇളമൺ, ഓർമ്മകളും ചരിത്രരേഖകളും കോർത്തിണക്കി സമ മായും അത്യാകർഷകമായും ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. ധാരാളം ചിത്രങ്ങളോടെ മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഓർമ്മപ്പുസ് തകം കേരളത്തിന്റെ സാംസ്കാരികചരിത്രത്തിനും മലയാളസാഹിത്യത്തിനും പ്രകൃതിപഠനമേഖലയ്ക്കും അമൂല്യമായ മുതൽക്കൂട്ടാണ്.

Author സുരേഷ് ഇളമൺ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date January 21, 2025

You May Also Like

15% OFF
പ്രേംനസീർ മഹത്വത്തിന്റെ പര്യായം
പ്രേംനസീർ മഹത്വത്തിന്റെ പര്യായം

by ഇ. എം. നസീർ ചിറയിൻകീഴ്

₹200.00 ₹170.00
15% OFF
താലന്ത്
താലന്ത്

by ഹണി ഭാസ്കരൻ

₹390.00 ₹332.00
15% OFF
യിരമ്യാവ്-അടിമയുടെ ജീവിതം
യിരമ്യാവ്-അടിമയുടെ ജീവിതം

by അനിൽകുമാർ എ വി

₹170.00 ₹145.00
15% OFF
ഖലീൽ ജിബ്രാൻ ജീവിതകഥ
ഖലീൽ ജിബ്രാൻ ജീവിതകഥ

by മിഖായേൽ നുഅയ്മ

₹180.00 ₹153.00