നിഴൽക്കുത്ത്
₹260.00
₹221.00
-15%
In Stock (10 available)
1
About this Book
എവിടെനിന്നോ അലഞ്ഞെത്തിയ വീരഭദ്രൻ എന്ന ബാലന് അഭയം നൽകുകയും അവനെ മാന്ത്രിക-താന്ത്രിക വിദ്യകൾ പഠിപ്പിക്കുകയും ചെയ്തു എന്നതു മാത്രമായിരുന്നു വലിയകോയിക്കൽ നാരായണമേനോൻ ചെയ്ത തെറ്റ്. ഗുരുവിനെ വീഴ്ത്തി നാടിനുമുകളിൽ ഇരുണ്ട കരിമ്പടംപോലെ വീരഭദ്രൻ പടർന്നു. താച്ഛിക്കുന്ന സ്ത്രീകളെ ഏതു വിധേനയും പ്രാപിച്ചും എതിർക്കാൻ ശ്രമിക്കുന്നവരുടെ നിഴലുകളിൽ മാരകപ്രയോഗം നടത്തിയും അനിഷേദ്ധ്യനായി വീരഭദ്രൻ വിരാജിച്ചു. വീരഭദ്രന്റെ മാന്ത്രികശക്തിക്കും തേർവാഴ്ചയ്ക്കും തടയിടാൻപോന്ന ഒരു രക്ഷകനുവേണ്ടി നാടുമുഴുവനും തൊഴുകൈയോടെ പ്രാർത്ഥിച്ചു. ഒടുവിൽ അവനെത്തി..... പക്ഷേ, വീരഭദ്രന്റെ അമാനുഷികശേഷിക്കു മുൻപിൽ പിടിച്ചുനിൽക്കാൻ അയാൾക്കാകുമോ? വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മാന്ത്രികനോവൽ.
| Author | ഏറ്റുമാനൂര്‍ ശിവകുമാര്‍ |
| Language | Malayalam |
| Publisher | എൻ.ബി.എസ് |
| Release Date | May 3, 2025 |