


തക്ഷൻകുന്ന് സ്വരൂപം
About this Book
2016-ലെ വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വൈക്കം ചന്ദ്രശേഖരൻനായർ പുരസ്കാരം, ബഷീർ പുരസ്കാരം, ചെറുകാട് അവാർഡ്, ഹബീബീ വലപ്പാട് അവാർഡ്, കഥാരംഗം അവാർഡ്, ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അവാർഡ്, അബുദാബി മലയാളിസമാജം അവാർഡ്, പി. കുഞ്ഞിരാമന്നായർ അവാർഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷൺ പുരസ്കാരം എന്നിവ ലഭിച്ച കൃതി. ഒരു മഹാകാവ്യത്തിനെന്നപോലെ മഹത്തായ നോവലിനും ലക്ഷണം പറയാൻ ശ്രമിക്കുകയാണെങ്കിൽ ഗ്രാമവർണ്ണന, നഗരവർണ്ണന, സമരവർണ്ണന, പ്രണയവർണ്ണന, കോടതികേസ് വർണ്ണന അതെല്ലാംചേർന്ന് ഈ നോവലിനെ ഒരു ഇതിഹാസമാക്കുന്നു. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശ കളിലൂടെ തക്ഷൻകുന്ന് ഗ്രാമത്തിൽ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നൽകുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിൻപുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂർണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവൽ.
Author | യു.കെ.കുമാരൻ |
Language | Malayalam |
Publisher | എൻ.ബി.എസ് |
Release Date | April 16, 2025 |