


അമർനാഥ് ഗുഹയിലേക്ക്
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
ആ കയറ്റം കയറിയപ്പോൾ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനിൽക്കുന്ന മഞ്ഞിൽ മൂടിയ മൂന്നു കുന്നുകൾ. അതിൽ നടുക്കത്തെ കുന്ന് മറ്റു രണ്ടിൽനിന്നും ഉയർന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമർനാഥ് ഗുഹ. അമർനാഥ് കീ ജയ്!” പുതയ്ക്കാൻ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമർനാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോൾമയിർ കൊള്ളിക്കുന്ന കഥയാണ് രാജൻ കാക്കനാടൻ പറയുന്നത്. ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകൾത്തട്ടിൽ’ എഴുതിയ രാജന്റെ മറ്റൊരു ഉജ്ജ്വലകൃതി.
Author | രാജൻ കാക്കനാടൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 6, 2025 |