

സഹശയനം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
രഹസ്യമായ ഒരറയിൽ മരുന്നുകൊടുത്ത് മയക്കിക്കിടത്തിയ നഗ്നസുന്ദരികളുടെ കൂടെ അന്തിയുറങ്ങുക കിഴവൻ എഗുച്ചിക്കു പുതിയൊരനുഭവമായിരുന്നു. അതദ്ദേഹത്തിൻറെ പൂർവകാലസ്മൃതികളുണർത്തി. കാമുകിമാർ, വെപ്പാട്ടികൾ, വ്യഭിചാരിണികൾ, പെൺമക്കൾ തുടങ്ങിയവർ – ഒടുവിൽ മുലകൊടുത്തുവളർത്തിയ സ്വന്തം അമ്മയും ഘോഷയാത്രയായി മനസ്സിലൂടെ കടന്നുപോയി… വിചിത്രമായ വികാരങ്ങൾ സൃഷ്ടിച്ചുകൊണ്ട്. അതോടെ മനുഷ്യബന്ധങ്ങളുടെ ഊഷരതയെക്കുറിച്ചു ബോധവാനായ എഗുച്ചി ഞെട്ടലോടെ മനസ്സിലാക്കി – സുന്ദരികളുടെ സാന്നിദ്ധ്യത്തിൽ താൻ അനുഭവിച്ച വികാരവിജ്യംഭണം യൗവനത്തിൻറെ പുനരുത്തേജനമായിരുന്നില്ല, മൃത്യുവിൻറെ സാമീപ്യത്തിലുള്ള സന്ത്രാസമായിരുന്നു എന്ന്.
Author | വിലാസിനി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |