


മുക്തി
About this Book
മുക്തിയുടെ കഥ മഹാഭാരതത്തിലെ ദ്രോണപർവ്വത്തിലാരംഭിച്ച് ശാന്തിപർവ്വം വരെയുള്ളതാണ്. കഥ മിക്കവാറും യുദ്ധഭൂമിയിലാണു നടക്കുന്നത്. മഹത്തായ ആയുധങ്ങൾ പ്രയോഗിച്ചുള്ള യുദ്ധത്തിനൊപ്പം പലരുടെയും മനസ്സിൽ നടന്ന യുദ്ധങ്ങളും ഇതിൽ നമുക്കുകാണാം. താൻ കുന്തിയുടെ പുത്രനാണെന്ന് കർണ്ണൻ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അയാൾ പാണ്ഡവരുടെ മിത്രമാകുമാ യിരുന്നോ? ബലരാമൻ ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായിരുന്നിട്ടും അവസാനനി മിഷം വരെ ദുര്യോധനനെ രക്ഷിക്കാൻ മാത്രമല്ല പാണ്ഡവരുടെ പരാജയം ഉറ പ്പാക്കാനും പ്രവർത്തിച്ചുകൊണ്ടിരുന്നതെന്തുകൊണ്ട്? ഭീഷ്മരെയും ദ്രോണ രെയും കർണ്ണനെയുമെല്ലാം അർജ്ജുനൻ പരാജയപ്പെടുത്തിയതെങ്ങനെ? ആയു ധമേന്താത്ത കൃഷ്ണൻ ധർമ്മത്തെ വിജയത്തിലെത്തിച്ചതെങ്ങനെ? എന്നെല്ലാ മുള്ള ചോദ്യങ്ങളുടെ വ്യക്തമായ ഉത്തരവും ഈ നോവലിൽ നമുക്കു കാണാം. ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവർക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടി യുടെയും യഥാർഥ രൂപം കാണാനാവുകയാണ്. ചിന്തിക്കുന്ന ഓരോ മനു ഷ്യനും ജീവിതത്തിൽ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കു മ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുമുന്നിൽ നിൽക്കാൻ ബാധ്യ സ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു. മഹാഭാരതസംബന്ധിയായ അനേകം ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നല്കുന്ന രചന, മനുഷ്യന് ധർമ്മത്തിന്റെയും മുക്തിയുടെയും യഥാർഥ പാഠം പറഞ്ഞുതരുന്ന മഹാരചനയുടെ നോവൽ ആവിഷ്കാരം.
Author | ഡോ. നരേന്ദ്ര കോഹ്ലി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |