


ഈ ലോകം അതിലൊരു മനുഷ്യൻ
₹225.00
₹191.00
-15%
In Stock (10 available)
1
About this Book
1973 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാർമ്മികമണ്ഡലമല്ല. എന്നാൽ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതിൽ ചിത്രീകരിച്ചി രിക്കുന്നതുപോലെയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവൻ മീനാക്ഷി എന്ന നാടൻഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവൻ ഇരുപത്തിനാലു വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം. അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്പാദനശേഷി നഷ്ടമായതിനാൽ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായി ട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂർവം അയാളെ മനസ്സിലാക്കാൻ ശ്രമിക്കുക.
Author | എം. മുകുന്ദൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 25, 2025 |