


പെൺപാട്ടുതാരകൾ
About this Book
ഇത് വെറും ഒരു സംഗീതചരിത്രമല്ല. മറിച്ച് സ്ത്രീകൾ സ്വന്തം ശബ്ദംകൊണ്ടും വിയർപ്പുകൊണ്ടും സമ്പന്നമാക്കിയ മുഗ്ദ്ധമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്കാരിക പഠനം കൂടിയാണ്... സ്ത്രീശബ്ദങ്ങളുടെ വൈവിദ്ധ്യം ചില വാർപ്പുമാതൃകകളിലേക്ക് ഒതുക്കപ്പെടുകയും പിന്നീടു വന്ന തിരിച്ചറി വുകൾക്കും മനുഷ്യാവകാശ സമരങ്ങൾക്കും പുതിയ രാഷ്ട്രീയബോദ്ധ്യ ങ്ങൾക്കുമൊപ്പം പഴയ കെട്ടുപാടുകളിൽനിന്ന് കുതറിത്തെറിക്കുകയും ചെയ്ത ഒരു യാതയെ, കഥപറയുന്ന ലാഘവത്തോടെ, എന്നാൽ അർഹിക്കുന്ന ഗൗരവത്തോടെ മീനാക്ഷി ആഖ്യാനം ചെയ്യുന്നു. -ഡോ. ജാനകി മലയാളിയുടേതായ ഒരു സാംസ്കാരിക ഇടം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്ത ത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകം. സംഗീതത്തിന്റെ വിവിധ ധാരകൾ, പാട്ടുകളുടെ ചരിത്രം, ശാസ്ത്രീയസംഗീതത്തിന്റെ ഇടപെടലുകൾ, ആലാപനശൈലികൾ, ആധിപത്യപ്രവണതകൾ... എട്ടരപ്പതിറ്റാണ്ടിൽ മലയാള ചലച്ചിത്രഗാനം സഞ്ചരിച്ചെത്തിയ വഴികളിലെ സ്ത്രീപ്രാതിനിദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ആസ്വാദനവും കൂടിയാ കുന്ന പഠനഗ്രന്ഥം. സി.എസ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പുസ്തകം
Author | സി.എസ്. മീനാക്ഷി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |