


ആനയും പുലിയുമില്ലാത്ത കഥ
About this Book
ജനനം മുതൽ പിന്തുടർന്ന നിർഭാഗ്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ യുവാവിനെ തേടി പുതിയ കാലത്തിന്റെ പ്രതിനിധിയായ ആര്യൻ എന്ന കുട്ടിയെത്തുന്നു. അന്തർമുഖനും എന്നാൽ സാങ്കേതികവിദ്യയിൽ അസാമാന്യ ഗ്രാഹ്യമുള്ളവനുമായ ആര്യന്റെ പ്രവൃത്തികൾ വിചിത്രമാണ്. അടിമുടി നിഗൂഢത നിറഞ്ഞ ആര്യൻ ശരിക്കും ആരാണ്? അദ്ഭുതാവഹമായ ബുദ്ധിശക്തിയും സാങ്കേതികപരിജ്ഞാനവുമുള്ള ആര്യന് അന്യഗ്രഹജീവികളുമായുള്ള ബന്ധമെന്ത്? വായനയുടെ ഉല്ലാസം അൽപ്പം പോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കുന്ന രചനാശിൽപ്പം. പഴയകാലത്തെ ഗ്രാമീണാന്തരീക്ഷത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരനായ കുട്ടിയിൽനിന്നാരംഭിച്ച് ന്യൂജനറേഷന്റെ, പൂർവ്വമാതൃകകളില്ലാത്ത അതീതയാഥാർത്ഥ്യങ്ങളിലേക്ക് വളരുന്ന എഴുത്ത്. കുട്ടികളെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ആധുനികലോകത്തേക്കു നയിച്ച് മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്നേഹവും ഉള്ളവരാക്കുന്ന കൃതി.
Author | എം.പി. ലിപിൻ രാജ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |