


ജനതാ കർഫ്യൂ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
ഒറ്റയ്ക്കായിപ്പോയ ഒരു പെൺകുട്ടിയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവർക്ക് നിങ്ങളെപ്പോലെ കഥയെഴുതാനോ കവിതയെഴുതാനോ ചിത്രം വരയ്ക്കാനോ അറിയില്ല. ജീവിതത്തെ ക്യാമറയിൽ പകർത്താൻ ഒട്ടും അറിയില്ല. മൊബൈൽ ഫോണിൽ ഒരു സെൽഫി എടുക്കുമ്പോൾപ്പോലും ഒരു ഭയം പിന്നിൽ പതുങ്ങിനിൽക്കുന്നു. അവളുടെ ഊരും പേരും അറിയണമെന്നില്ല. അവൾ നിങ്ങളുടെ തൊട്ടടുത്ത് എപ്പോഴുമുണ്ട്... അവിചാരിതമായ കർഫ്യൂനാളുകളിൽ ലക്ഷദ്വീപിൽ അകപ്പെട്ടുപോകുന്ന ആറു സ്ത്രീകൾ സ്വന്തം കഥ പറയാൻ തുടങ്ങുന്നു. പല പല വഴികളിലൂടെ അവർ പറഞ്ഞെത്തുന്നിടത്ത് മഞ്ഞിൻമറയ്ക്കുള്ളിലെ കാഴ്ചപോലെ രൂപംകൊള്ളുന്ന ഒരു പുരുഷജഡം - അതോടെ, സ്നേഹത്താൽ മുറിവേറ്റ ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ ആത്മകഥയായി വഴിമാറിയൊഴുകുന്ന രചന. ടി.കെ. അനിൽകുമാറിന്റെ പുതിയ നോവൽ.
Author | ടി.കെ. അനിൽകുമാർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |