


കുമാരു
About this Book
കാല്പനികംഗിയും ദർശനഗരിമയും അഭൂതപൂർവ്വമാംവിധം സന്ധിച്ച ആത്മാവായിരുന്നല്ലോ കുമാരനാശാൻ. പൂവിൽ സുഗന്ധം പോലെ, മദാലസയിൽ തൃഷ്ണപോലെ, ജീവിതത്തിൽ മൃത്യു പോലെ നിഹിതമായിരുന്നു ആശാന്റെ കാല്പനികതയിൽ തത്ത്വചിന്തയും കൗമാരത്തിൽ ശൃംഗാരശ്ലോകങ്ങളെഴുതി കാവ്യലോകത്തു പിച്ചവെച്ച് കുമാരുവിൽ ആത്മവിദ്യയും തത്ത്വചിന്തയും വേരിറങ്ങിയത് മഹാനായ ഒരു ഗുരുവരന്റെ സാന്നിധ്യംകൊണ്ടാണെന്ന് നമുക്കറിയാം. എന്നാൽ, കുമാരുവിന്റെ അനന്യമായ ഭാവനകളോ? കൽക്കത്തയിൽ ആശാൻ ചെലവിട്ട ഹ്രസ്വമായ ഒരു കാലഘട്ടത്തിൽനിന്ന് അതിന്റെ വിത്ത് കണ്ടെടുക്കുകയാണ് രൂപംകൊണ്ട് കമെങ്കിലും ആന്തരദീപ്തികൊണ്ട് ആശാന്റെ ബൃഹദ്മനസ്സിനെ പിടിച്ചെടുത്തിട്ടുള്ള ഈ രചന ഖണ്ഡകാവ്യങ്ങളിൽ ആശാൻ ഉപയോഗിച്ച വാക്കുകളുടെ എണ്ണം മാത്രമേ “കുമാരു’’ എഴുതാൻ സി.ആർ. ഓമനക്കുട്ടനും ഉപയോഗിച്ചിട്ടുള്ളൂ. എങ്കിലെന്ത്, ആറു ഋതുക്കളെ അദ്ധ്യായങ്ങളായിത്തിരിച്ച ഈ നോവൽ ആറു ഭാഗങ്ങളുള്ള ഒരു ഖണ്ഡകാവ്യം പോലെ ചേതോഹരം, ദർശനദീപ്തം -സുഭാഷ് ചന്ദ്രൻ
Author | സി.ആർ, ഓമനക്കുട്ടൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |