


കില്ലർ മെറ്റൽ
About this Book
കോൺസുലേറ്റുവഴി സ്വർണ്ണം പിടിക്കപ്പെട്ട സംഭവത്തിനു ശേഷം കേരളത്തിലെ എയർപോർട്ടുകൾ കൂടുതൽ അലർട്ടായി. അതോടെ, കള്ളക്കടത്തുസംഘങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി തമിഴ്നാട്ടിലെ എയർപോർട്ടുകൾ മാറി. എയർപോർട്ടിൽനിന്നും പച്ചക്കറിവണ്ടികളിലും ആംബുലൻസുകളിലുമായി കുമളിയിലും കമ്പംമേട്ടിലും ബോഡിമേട്ടിലും എത്തിച്ചിരുന്ന സ്വർണ്ണം അവിടെനിന്നാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്. ഒരിക്കൽ, സ്വർണ്ണവുമായി പുറപ്പെട്ട ഒരു വാഹനം തമിഴ്നാട് പോലീസിന്റെ പിടിയിൽനിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നു. ആ വാഹനത്തിനുള്ളിലെ കിലോക്കണക്കിനു സ്വർണ്ണവും അതിന്റെ ഉടമയെയും തേടി തമിഴ്നാട് പോലീസിൽ നിന്നുള്ള മിടുക്കരായ ഉദ്യോഗസ്ഥരുടെ ഒരു സംഘം രഹസ്യാന്വേഷണത്തിനായി കേരളത്തിലെത്തുന്നു... സമാന്തര സാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ച് ശതകോടികളുടെ അധിപരായി. പുറമേ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിഷിക്കുന്ന സ്വർണ്ണക്കള്ളക്കടത്തുകാരുടെയും അവരുടെ വഴികളിൽ ഹോമിക്കപ്പെടുന്ന നിരപരാധികളായ സാധാരണക്കാരുടെയും ജീവിതങ്ങളെ തുറന്നുകാട്ടുന്ന മെഴുവേലി ബാബുജിയുടെ ഏറ്റവും പുതിയ നോവൽ.
Author | മെഴുവേലി ബാബുജി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |