


അർത്ഥകാമ
₹590.00
₹502.00
-15%
In Stock (10 available)
1
About this Book
ലിസിയുടെ അർത്ഥകാമ', അതിന്റെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാർത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം മനുഷ്യരുടെ സ്നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഉദ്യോഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്, യാഥാർത്ഥ്യവും മാത്മകതയും പരസ്പരം ലയിച്ചുചേരുന്ന ആഖ്യാന രീതിയും ഹർഷ വർമ്മയെയും സാംജോണിനെയും പോലുള്ള വ്യത്യസ്തരായ കഥാപാത്രങ്ങളുടെ അവതരണത്തിൽ നോവലിസ്റ്റ് കാണിക്കുന്ന ശ്രദ്ധയും മുംബൈ നഗരത്തിന്റെയും നിരന്തരം പ്രത്യക്ഷമാകുന്ന രക്തസാതയായ മരണത്തിന്റെയും സങ്കീർണ്ണ സാന്നിദ്ധ്യവും മാറി മാറി വരുന്ന ഭാവങ്ങളുടെ നാനാത്വവുമെല്ലാം ലിസിയുടെ ഈ നോവലിന് ആകർഷകത്വം നൽകുന്നു. നല്ല പാരായണതയുള്ള ആഖ്യായിക. -സച്ചിദാനന്ദൻ വിലാപ്പുറങ്ങൾക്കുശേഷം, മാതൃഭൂമി ബുക്സ് നോവൽ പുരസ്കാര ജേതാവായ ലിസിയുടെ ഏറ്റവും പുതിയ നോവൽ.
Author | ലിസി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |