


അടിയാളപ്രേതം
About this Book
അതിരുകളില്ലാത്ത സ്വാതന്ത്യം ഈ നോവലിന്റെ ആഖ്യാനത്തിൽ എഴുത്തുകാരൻ സ്വീകരിച്ചിട്ടുണ്ട്. ഒന്നാമതായി മൂന്നു കാലഘട്ടങ്ങൾ കൂടിക്കലരുന്ന രചനാരീതി തന്നെ. മൂന്നു കാലങ്ങളും കൃത്യമായി വേർതിരിച്ചും അതിൽ മാത്രം ഒരുക്കിയുമല്ല നോവലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാമതോ മൂന്നാമതോ ഉള്ള വായന ഓരോ വരിയിലെയും അടരുകളും ധ്വനികളും ആവശ്യപ്പെടുന്നുണ്ട്. ഏറെ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് അർത്ഥങ്ങൾ ന ശ്രദ്ധാലുവായ വായനക്കാരനെ അടിയാളപേരും ആവശ്യപ്പെടുന്നു.... -എസ്. ഹരീഷ് മൂന്നു നൂറ്റാണ്ടുകളുടെ കാലദൂരത്തിൽ ഒരു നിയോഗം പേറി രണ്ടുപേർ, അനുസരിക്കുക മാത്രം ജീവിതദൗത്യമായ ഈ കീഴാളജന്മങ്ങളിലൂന്നി, ലോകത്തെവിടെയുമുള്ള അടിമയുടമബന്ധത്തിലെ നേരുതേടുന്ന രചന. നായകസങ്കൽപ്പങ്ങളെ റദ്ദുചെയ്ത് മറ്റൊരു കാലത്തുനിന്നുമെത്തുന്ന ഉണ്ണിച്ചെക്കൻ എന്ന അന്വേഷകൻ പലപ്പോഴും വിചിത്രമായ ഒരപസർപ്പകകഥയിലെ ദുരൂഹത നിറഞ്ഞ കഥാപാത്രമായിമാറുന്നു. നിസ്സഹായരുടെ ചോരവീണുകുതിർന്ന ചരിത്രത്തിന്റെ ഇരുണ്ട വഴികളിലൂടെ ഭാവനയും യാഥാർത്ഥ്യവും കഥയും ജീവിതവുമെല്ലാം അതിർവരമ്പുകളില്ലാതെ കുത്തിയൊഴുകുന്നു. പി.എഫ്. മാത്യൂസിന്റെ പ്രശസ്തമായ നോവലിന്റെ മാതൃഭുമിപ്പതിപ്പ്.
Author | പി.എഫ്. മാത്യൂസ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |