ഉരു
Cover Image
additionalImages-1738899794034.jpg- 1

ഉരു

₹150.00 ₹128.00 -15%
In Stock (10 available)
1
About this Book

1498-ൽ വാസ്കോഡഗാമ വന്നിറങ്ങിയ കാപ്പാട് കടൽ തീരത്ത് നി ന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ബേപ്പൂർ. ഉരു നിർ മ്മാണത്തിന് പ്രസിദ്ധമായ ഇവിടെ നിർമ്മിച്ച ഉരുക്കൾ വാണിജ്യ ആവശ്യങ്ങൾക്കും അന്യദേശങ്ങളിലേക്കുള്ള പ്രവാസികളുടെ സ ഞ്ചാരത്തിനും ഉപയോഗിക്കപ്പെട്ടു പോരുന്നു. അറബികൾ ഉൾപ്പ ടെ വിദേശികൾക്ക് വേണ്ടിയും ഇവിടെ ഉരു നിർമ്മിക്കുന്നുണ്ട്. സമീപകാലത്ത് പഴയ കേമത്വം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇവിടെ ഉരു നിർമ്മാണം തുടരുന്നു. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട ഒരു കഥാത ന്തു ഹൃദയസ്പർശിയായി ചിത്രീകരിക്കുവാൻ ഉരു വിന്റെ തിരക്ക രചനയും, സംഭാഷണവും, സംവിധാനവും നിർവ്വഹിച്ച ഇ.എം. അഷ്റഫിന് സാധിച്ചിട്ടുണ്ട്. എം.എ.ബേബി ഒരു കാലത്ത് ബേപ്പൂർ കടൽത്തീരത്ത് ഉരു നിർമ്മാണത്തിലേർ പ്പെട്ട നൂറുകണക്കിന് തൊഴിലാളികളെ കാണാമായിരുന്നു. അവർ കലാകാരന്മാർ കൂടിയാണ്. ഉരു നിർമ്മാണം ഒരു കലയാണ്. പതു ക്കെ വിസ്മൃതിയിലേയ്ക്ക് പിൻവാങ്ങുന്ന ഉരുവിനെ ഒരു മുഴുനീള ഫീച്ചർ ഫിലിമായി അവതരിപ്പിക്കുകയാണ് നിർമ്മാതാവും സംവി ധായകനും. ചരിത്രവും സംസ്കാരങ്ങളും ഓർമ്മകളും ഇവിടെ ക ലയുമായി സന്ധിക്കുന്നു. എം.മുകുന്ദൻ ഈ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. നല്ലൊരു സംവിധായക ന്റെ പ്രതിഭാശാലിയായ ഒരു സംവിധായകന്റെ, ഇ.എം. അഷ്റഫി ന്റെ ഏറ്റവും മികച്ച ഒരു ചിത്രമാണിത്. ഈ ഒരു സിനിമകൊണ്ട് ന്നെ അദ്ദേഹം മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കു ന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയൊരു ചിത്രം മലയാളത്തിലുണ്ടായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

Author ഇ.എം.അഷ്റഫ്
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 7, 2025

You May Also Like

15% OFF
അയ്യപ്പനും കോശിയും
അയ്യപ്പനും കോശിയും

by സച്ചി

₹325.00 ₹276.00
15% OFF
ഒരു വടക്കൻ വീരഗാഥ
ഒരു വടക്കൻ വീരഗാഥ

by എം ടി വാസുദേവൻ നായർ

₹85.00 ₹72.00
15% OFF
ജോസഫ്
ജോസഫ്

by ഷാഹി കബീർ

₹120.00 ₹102.00
15% OFF
നീലത്താമര
നീലത്താമര

by എം ടി വാസുദേവൻ നായർ

₹130.00 ₹111.00