


തായപ്പ
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമാണ് അഖിൽ സി.എം.ൻ്റെ ആദ്യ നോവൽ; ‘തായപ്പ.’ ഇളം മനസ്സി നെ വേട്ടയാടുന്ന വർണ്ണനിരാസത്തിന്റെയും ജാതിവേട്ടയു ടെയും പൊള്ളുന്ന ജീവിതാവസ്ഥയാണ് ഈ നോവലിൽ. വേറിട്ട മുഖവും മനസ്സുമുള്ള കഥാപാത്രങ്ങളും അവരുടെ ജീവിത ചിത്രങ്ങളും നോവലിന് അപൂർവ്വ ഭാവദീപ്തി നൽ കുന്നുണ്ട്. അതിസാധാരണ തലങ്ങളിൽ ജീവിതം നയിക്കു ന്നവരുടെ ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോൾ കരി പുരണ്ട ഒരു കാലത്തിൻ്റെ അവതരണം ഹൃദ്യതരമായി അനു ഭവപ്പെടും. ജീവിതത്തിൽ ഒറ്റപ്പെടുന്ന സ്ത്രീക്ക് സ്വാതന്ത്യത്തോടെ ആത്മരക്ഷയെക്കുറിച്ച് ഭയമില്ലാതെ ഇന്നും ജീവിക്കാൻ ആവുകയില്ല എന്ന ക്രൂരമായ സത്യത്തിന്റെ വെളിപ്പെടുത്ത ലാണ് ഇവിടെ സംഭവിക്കുന്നത്. – ഡോ. ജോർജ് ഓണക്കൂർ
Author | അഖിൽ സി.എം |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 28, 2025 |