


ഇനി ജ്യോത്സ്നമേരി മേരി ഉറങ്ങട്ടെ
About this Book
ശാസ്ത്രം ലോകത്തെ വളർത്തിവലുതാക്കിയപ്പോൾ മനു ഷ്യൻ മനസ്സുകൊണ്ടു ചെറുതായി. പലരും ജീവിതത്തിൽ വിജയിച്ചപ്പോഴും ആത്മാവിൽ മരിച്ച വരായി. ജീവിതത്തിൽ നേരിടേണ്ടി വരുന്ന നിസ്സാര സംഘർഷങ്ങ ളിൽപ്പോലും തളർന്ന് ആത്മഹത്യ തിരയുന്നവർക്കിടയിൽ, ആത്മവിശ്വാസവും ആത്മധൈര്യവും കൊണ്ട് എല്ലാ പ്രതി സന്ധികളോടും പൊരുതി ലക്ഷ്യത്തിലെത്തിയ ഈ നോവ ലിലെ കഥാനായിക ജ്യോത്സ്നമേരി ഒരു റോൾ മോഡ ലാണ്. തിന്മയേക്കാൾ അധികം നന്മ നിറഞ്ഞതാണീ ലോക മെന്ന് അനുഭവിച്ചറിയുമ്പോൾ, ജീവിതം ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ നന്മയായി മാറുന്നു… സമകാലീന ജീവിതത്തിൻ്റെ പരിച്ഛേദമായ ഈ കഥയിൽ പഴയ കാലവും പുതിയ കാലവുമുണ്ട്. പ്രണയമുണ്ട്… ചതിയും വഞ്ചനയുമുണ്ട്… കാമമുണ്ട്… പ്രതിഫലം ആഗ്ര ഹിക്കാത്ത സ്നേഹവും പിന്തുണയുമുണ്ട്… സർവ്വോപരി നന്മയുടെ പ്രകാശമുണ്ട്… ശുഭചിന്തകൾക്ക് ഊർജ്ജം പകരുന്ന നോവലാണ് ‘ഇനി ജജ്യാത്സ്ന മേരി ഉറങ്ങട്ടെ…’
Author | ബാബു തടത്തിൽ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 27, 2025 |