മമ്മൂട്ടി അഭ്രപാളിയിലെ ഇതിഹാസം
₹280.00
₹238.00
-15%
In Stock (10 available)
1
About this Book
വിശേഷണങ്ങളും പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത മലയാളിയുടെ 'നടനേതിഹാസത്തിന്റെ വർണദളങ്ങൾ' അനാവരണം ചെയ്യുന്ന കൃതി. മമ്മൂട്ടി എന്ന ഇതിഹാസതുല്യനായ മഹാനടനെ വീണ്ടും വീണ്ടും അഭിമാനത്തോടെ നെഞ്ചേറ്റി ലാളിക്കാൻ ഈ കൃതി നിങ്ങളെ സഹായിക്കും. ഇത് ഒരു പഠനഗ്രന്ഥമല്ല; മറിച്ച്, ആസ്വാദനത്തിന്റെ അഭ്രപാളികളിൽ ചിരിയും സങ്കടവും ചിന്തയും വിസ്മയവും നിറച്ച് താരത്തെ പിൻതുടർന്നുള്ള ഒരു യാത്രയാണ്. ജീവിതരേഖയും പതിനെട്ട് ക്ലാസിക് ചിത്രങ്ങളുടെ പരിച്ഛേദവും പുരസ്കാരവിശേഷങ്ങളും പുസ്തകത്തെ സവിശേഷമാക്കുന്നു. ഒപ്പം, മമ്മൂട്ടി അഭിനയിച്ച 422 ചലച്ചിത്രങ്ങളുടേയും അതിലെ കഥാപാത്രങ്ങളുടേയും പേരുവിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. ചലച്ചിത്രപ്രേമികൾക്കും പ്രിയപ്പെട്ട വായനക്കാർക്കും ഏറെ വിലപ്പെട്ട ഒരു റഫറൻസ് ഗ്രന്ഥവുമായിരിക്കും ഈ കൃതി.
Author | ടോണി ചിറ്റേട്ടുകളം |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 17, 2025 |