തീയ്യക്കുഞ്ഞിന്റെ ചൂട്ട്
About this Book
“തീയ്യക്കുഞ്ഞിന്റെ ചൂട്ട് മലയാള നോവൽ ഇന്നേവരെ കണ്ടിട്ടി ല്ലാത്ത ഒരു നവ ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാൻ എനിക്ക് ഒട്ടും മടിയില്ല. അറുപതിലേറെ വർഷങ്ങൾക്കു മുമ്പ് വട ക്കൻ കേരളത്തിന്റെ സവിശേഷമായി കാഞ്ഞങ്ങാടിന്റെയും നീലേ ശ്വരത്തിന്റെയും കയ്യൂരിന്റെയും ഉൾപ്രദേശങ്ങളിൽ നിറഞ്ഞാടിയ ജീവിതത്തിന്റെ തനിമയും ദുരന്തവും തീയ്യക്കുഞ്ഞിന്റെ ചൂട്ടി’ൽ വേദനയായും കണ്ണീരായും അതിശബ്ദതയായും രാഷ്ട്രീയമാ യും ചരിത്രമായും വിന്യസിക്കപ്പെട്ടിരിക്കുന്നു. നീ ആരാണ് എന്ന ചോദ്യത്തിന് ഞാൻ വെറുമൊരു അപ്പക്കൂടുകാരൻ എന്ന് അമ്പു രാജ് ചിലപ്പോൾ മറുപടി പറഞ്ഞേക്കും. അത്രമേൽ വിനയം ആവ ശ്യമില്ലാ എന്ന് തിയ്യക്കുഞ്ഞിന്റെ ചൂട്ട് വായനക്കാരെ നോവൽ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. നോവലിന്റെ ആഖ്യാനം, ഭാഷ, ഘടന എന്നിവയിൽ തിയ്യ ഞ്ഞിന്റെ ചൂട്ട് ദീക്ഷിക്കുന്ന മിതത്വവും തിരിച്ചറിയ ണമെങ്കിൽ ഈ നോവൽ വായിക്കുക തന്നെ വേണം. അമ്പുരാജിന്റെ സർഗ്ഗാത്മക ഭാവിയിൽ എനിക്ക് പൂർണ്ണ വിശ്വാസ മുണ്ട്. കാരണം സ്നേഹമാണതിന്റെ ചാലകശക്തി
Author | സി.അമ്പുരാജ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |