പുലിതാനന്ദകരി
About this Book
1948 മുതലുള്ള ഓർമ്മക്കുറിപ്പുകൾ രേഖപ്പെടു ത്തിയ സേവ്യറച്ചന്റെ ഡയറിയാണു പുലിതാനന്ദ കരിയുടെ യഥാർത്ഥ കഥ, കരച്ചിൽ പെരുക്കുന്ന ഹൃദയം പോലെ ഞരമ്പുകളെ വലിച്ചു മുറുക്കുന്ന കഥയാണ് അത്. മറ്റു മൃഗങ്ങളോടെന്നതുപോലെ മനുഷ്യരോടും മല്ലിട്ടു ജീവിക്കാൻ വിധിക്കപ്പെട്ട വരുടെ നേരനുഭവങ്ങളാണ് അവ. കൂട്ടദാരിദ്ര്യത്തി ന്റെയും കൂട്ടനിസ്സഹായതയുടെയും ശ്വാസംമുട്ട ലും പിടച്ചിലും നിറഞ്ഞവ, മകളുടെ കുഞ്ഞിന്റെ ജഡവും പേറി മല കയറുന്ന റാഹേലിന്റെ നെഞ്ചി നുള്ളിലെ ഭാരമാണ്, വായനക്കാരുടെ ഹൃദയങ്ങ ളിലേക്കു പുലിതാനന്ദകരി പകരുന്നത്. പക്ഷേ, അതു രണ്ടു സ്ത്രീകളുടെയോ മനുഷ്യരുടെയോ കഥ മാത്രമല്ല, താനും. തേവാങ്കും പുലിയും കുറു ക്കനും കതിരു പൊട്ടി പാലിറങ്ങുമ്പോഴേ ചപ്പി ത്തിന്നാൻ ഇറങ്ങുന്ന പന്നിയും കലി കയറിയാൽ മരം കുത്തിയിടുന്ന ആനയും ചക്കപ്പഴം കൊണ്ട് ആകർഷിച്ചു പള്ളയിൽ പടക്കം പൊട്ടിച്ച് വിടുന്ന കർഷകനും ഒക്കെച്ചേർന്ന വലിയൊരു ആവാസ വ്യവസ്ഥയാണു പുലിതാനന്ദകരിയുടെ ലോകം. ആ ലോകത്ത് കൊല്ലപ്പെട്ടവർ ആരാധനാമൂർത്തി കളായി തീരുന്നു. കൊല്ലും കൊലയും പിന്നെയും തുടരുന്നു.
Author | സി.വി.ജോയി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |