സ്വത്വം
About this Book
സ്വയം രൂപം നൽകിയ ചിറകുകൾ വിടർത്തി, ഭാവനയുടെ അതിവിശാലതയി ലേക്ക് പറന്നുയർന്ന്, ജീവിതത്തിലെ ചില നനവുകളെ മഞ്ഞ് കണങ്ങളായി പരിണമിപ്പിച്ച്, അവതരിപ്പിക്കു കയാണ് ഗീതാമോഹൻ, സ്വത്വം എന്ന ലഘു നോവലിലൂടെ. മനുഷ്യന് ചുറ്റും സദാ സംര ക്ഷിത കവചം തീർക്കുന്ന ഒരു ദേവസ്ഥാനമുണ്ടെന്നും ആ ദേവസ്ഥാനത്തിൽ നിന്നും ചുറ്റു പാടുകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് ഓരോ മനുഷ്യനും പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്നും ഈ നോവൽ സാക്ഷ്യപ്പെ ടുത്തുന്നു. അതിന്റെ പ്രഭാവലയത്തിലാണ് ഓരോ മനുഷ്യനും ജീവിച്ചു തീർക്കുന്നത്. ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ സുഭദ്ര അത്തരമൊരു സംരക്ഷിത കവചത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളേയും അഭിമുഖീകരി ക്കുന്നത്. -വെള്ളിയോടൻ ഭാഷയെ സഭ്യമായ രീതിയിൽ പ്രയോഗിക്കാനുള്ള പാടവം ഗീതാ മോഹൻ തെളിയിക്കുന്നത് സുഖമുള്ള നാളുകൾ എന്ന അദ്ധ്യായത്തിന്റെ തുടക്ക ഖണ്ഡികയിലാണ് "ഇതെന്റെ പുരുഷൻ. നാണമോ ഭയമോ കൂടാതെ സുഭദ്ര ആ വിടർന്ന കണ്ണുകളിലെ സ്നേഹാമൃതം തന്റെ ഹൃദയത്തിലേക്ക് ആവാഹിച്ചു. അവൾ രാമപ്രസാദിന്റെ കൺ പുരികങ്ങളിലൂടെ തന്റെ വിരലുകൾ ഒരു മുഖത്തെഴുത്തുകാരന്റെ കരവിരുതോടെ ചലിപ്പിച്ചു. അവൾ അയാളിലും അയാൾ അവളിലും പരസ്പരം അലിഞ്ഞു ചേർന്നു' ഗീതാ മോഹൻ ഒരു മുഖത്തെഴുത്തുകാരന്റെ കരവിരുതോടെയാണ് സ്വത്വം എഴുതിയിരി ക്കുന്നത്. -സുകുമാരൻ പെരിയച്ചൂർ
Author | ഗീത മോഹൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |